വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

Published : Oct 18, 2018, 08:49 PM IST
വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

Synopsis

ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന വിമാന സർവ്വീസിൽ ചൊവ്വാഴ്ചയാണ് സംഭവം. 

മുംബൈ: ഇൻഡ‍ിഗോ എയർലൈൻസിന്റെ ജീവനക്കാരിയെ പറക്കുന്ന വിമാനത്തിൽ വച്ച് കയറിപിടിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന വിമാന സർവ്വീസിൽ ചൊവ്വാഴ്ചയാണ് സംഭവം. 

ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഇയാൾ ചീത്ത വിളിക്കുകയും ചെയ്തു. സംഭവം യുവതി അധികൃതരെ അറിയിച്ചതിനെ തുടർന്ന്  പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.   

ബുധനാഴ്ച്ച ഇയാളെ കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡിൽ വിട്ടയച്ചു. തുടർന്ന് വ്യാഴാഴ്ച്ച ഇയാളെ വീണ്ടും കോടതിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം