
ഇടുക്കി:പ്രളയം ഒഴിഞ്ഞെങ്കിലും ഇടുക്കി വണ്ണപ്പുറത്തെ നിരവധി കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമിയും വീടുകളും വിണ്ടുകീറി അപകടാവസ്ഥയിലായതാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്. വണ്ണപ്പുറം വെള്ളളളിലെ എഴുപത്തെട്ടു കുടുംബങ്ങൾ ഒരാഴ്ചയോളമായി ഈ ദുരിതാശ്വാസ ക്യാമ്പിലാണ്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ക്യാമ്പിലെ ആർക്കും ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. കാരണം ഇവരിൽ പലരുടെയും ഭൂമിയുടെയും വീടുകളുടെയും അവസ്ഥയതാണ്.
ചെറുതും വലുതുമായ നാൽപതിലധികം ഉരുളുകളാണ് വെള്ളളളിൽ മാത്രം പൊട്ടിയത്. ഉരുൾപൊട്ടലിന്‍റെ ബാക്കിയായി മലയുടെ ഒരു ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറിയിരിക്കുന്നു. ഈ ഭാഗത്ത് മാത്രം 18 വീടുകൾ അപകടാവസ്ഥയിലാണ്. മുളളരിങ്ങാട് ഒരു വീട് പൂർണ്ണമായി ഇടിഞ്ഞ് താഴ്ന്നു. ഇവരുടെയെല്ലാം ജീവിത സമ്പാദ്യമായിരുന്നു ഈ വീടുകൾ. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ച് കിട്ടിയെങ്കിലും കിടപ്പാടം നഷ്ടമായതോടെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയാകും എന്നതിനെ കുറിച്ച് ഇവർക്ക് യാതൊരു നിശ്ചയമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam