വടക്കു പടിഞ്ഞാറ് മുംബൈയിൽ വനത്തിനുള്ളിൽ അ​ഗ്നിബാധ

Published : Dec 03, 2018, 11:25 PM IST
വടക്കു പടിഞ്ഞാറ് മുംബൈയിൽ വനത്തിനുള്ളിൽ അ​ഗ്നിബാധ

Synopsis

ഫിലിം സിറ്റിക്കടുത്തുള്ള ഹബാൽപഡ കുന്നിൻ മുകളിലാണ് ആദ്യം തീപിടുത്തം കണ്ടത്. പിന്നീടത് വളരെ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. നാല് കിലോമീറ്റർ പ്രദേശത്ത് തീ വളരെ വേ​ഗം പടർന്നു പിടിച്ചു. 

മുംബൈ: മുംബൈയുടെ തെക്കു പടിഞ്ഞാറൻ ഭാ​ഗത്ത് വനത്തിനുള്ളിൽ വൻ അ​ഗ്നിബാധ. തിങ്കളാഴ്ച വൈകിട്ട് സഞ്ജയ്​ഗാന്ധി ദേശീയ പാർക്കിന് സമീപത്തുള്ള വനത്തിലാണ് തീപിടുത്തമുണ്ടായത്. ഫിലിം സിറ്റിക്കടുത്തുള്ള ഹബാൽപഡ കുന്നിൻ മുകളിലാണ് ആദ്യം തീപിടുത്തം കണ്ടത്. പിന്നീടത് വളരെ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. നാല് കിലോമീറ്റർ പ്രദേശത്ത് തീ വളരെ വേ​ഗം പടർന്നു പിടിച്ചു. 

അ​ഗ്നിബാധയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നും അറിയാൻ സാധിച്ചിട്ടില്ല. വനംവകുപ്പ് അം​ഗങ്ങൾ, മുംബൈ ഫയർ ബ്രി​ഗേഡ്, മറ്റ് ഏജൻസികൾ എന്നിവർ തീപിടുത്തമുണ്ടായതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഈ പ്രദേശത്തെ പരിസ്ഥിതിയെ വളരെ പ്രതികൂലമായ രീതിയിസ് അ​ഗ്നിബാധ ബാധിക്കുമെന്ന് ഇവർ‌ പറയുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും
ഒൻപത് വയസുകാരന്റെ കൊലപാതകം; 17കാരൻ അറസ്റ്റിൽ, പ്രകൃതിവിരുദ്ധ പീഡനത്തിനിടെ കൊലപ്പെടുത്തിയെന്ന് മൊഴി