'വിമാനത്തില്‍ ഇടയ്ക്കിടക്ക് യാത്ര ചെയ്യണം'; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎല്‍എ

Published : Jan 28, 2019, 08:28 PM ISTUpdated : Jan 28, 2019, 10:14 PM IST
'വിമാനത്തില്‍ ഇടയ്ക്കിടക്ക് യാത്ര ചെയ്യണം'; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎല്‍എ

Synopsis

ബീഹാറിലെ മുന്‍ഗാറില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അനന്ദ്.  എംപിയായാല്‍ ദില്ലിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെന്നും എംഎല്‍എ പറഞ്ഞു.  

പാറ്റ്ന: വിമാനത്തിലെ യാത്ര ഇഷ്ടമായതിനാല്‍ എംപിയാകണമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എംഎല്‍എ.  പാറ്റ്നയിലെ മോകമയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ അനന്ദ് സിംഗാണ് വിമാനത്തില്‍ യാത്ര ചെയ്യാനായി എംപിയാകണമെന്ന് പറഞ്ഞത്. ബീഹാറിലെ മുന്‍ഗാറില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അനന്ദ്.  എംപിയായാല്‍ ദില്ലിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെന്നും എംഎല്‍എ പറയുന്നു.

മുന്‍ഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് എംഎല്‍എ പറയുന്നത്.  ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമാണെന്നും അനന്ദ് പറയുന്നു. ഫെബ്രുവരി മൂന്നിന് രാഹുല്‍ ഗാന്ധി പാറ്റ്നയില്‍ നടത്തുന്ന ജന്‍ ആകാക്ഷ റാലിക്ക് പിന്തുണയുമായി ഞായറാഴ്ച എംഎല്‍എ റോഡ് ഷോ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച എംഎല്‍എ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാണെന്നും പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്; ബിഎംസി തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യമില്ല