
ദില്ലി: രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയുടെ എസ്കേപ്പിന്' പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ അഭയം തേടിയ മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് നരേന്ദ്രമോദിയാണെന്ന് രാഹുല്‍ ആരോപിച്ചു. തന്‍റെ ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ ആരോപണം. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ തുറന്നടിച്ചു.
സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. വിദേശത്തുപോകാന്‍ മല്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് താല്‍ക്കാലികമായി കമ്പ്യൂട്ടറില്‍ നിന്ന് മാഞ്ഞുവെന്നാണ് ആരോപണം. പകരം വിവരം അറിയിക്കുക എന്നുമാത്രമായി ചുരുങ്ങുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ മോദിയുടെ കളിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam