മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Oct 29, 2018, 7:53 AM IST
Highlights

 പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തന്ത്രപ്രധാന കരാറുകളിൽ ഒപ്പു വയ്ക്കും. പ്രതിരോധ സൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറാണ് ചർച്ചയിൽ ഉള്ളത്. 

ദില്ലി: ഇന്ത്യാ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ മിർസാപൂരിൽ ഡിസൈൻ ചെയ്ത പരവതാനിയും, രാജസ്ഥാനിൽ നിന്നുള്ള കൽപാത്രങ്ങളും മോദി ഷിൻസോ അബെയ്ക്ക് സമ്മാനിച്ചു. തുടര്‍ന്ന്  രണ്ടു പേരും എക്സ്പ്രസ് ട്രെയിനില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ടോക്യോയിലേക്ക് തിരിച്ചു. പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തന്ത്രപ്രധാന കരാറുകളിൽ ഒപ്പു വയ്ക്കും. പ്രതിരോധ സൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറാണ് ചർച്ചയിൽ ഉള്ളത്. 
 

click me!