മുഹമ്മദ് അസ്ഹറുദ്ദിനെ തെലങ്കാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു

Published : Nov 30, 2018, 07:59 PM IST
മുഹമ്മദ് അസ്ഹറുദ്ദിനെ തെലങ്കാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു

Synopsis

അസ്ഹറൂദ്ദിനെ കൂടാതെ ബി.എം.വിനോദ് കുമാര്‍, ജാഫര്‍ ജവാദ് എന്നിവരെ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍മാരുമായും നിയമിച്ചിട്ടുണ്ട്. 

ദില്ലി: മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു. കോണ്‍ഗ്രസ് നേതൃത്വം തനിക്ക് അര്‍ഹമായ പദവി നല്‍കുന്നില്ലെന്ന അസ്ഹറുദ്ദീന്‍റെ പരാതിയ്ക്കുള്ള പരിഹാരമെന്ന് നിലയിലാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കിയതെന്നാണ് സൂചന. 

2009-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മൊറാദബാദില്‍ നിന്നും അസ്ഹറുദീന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മധോ നിന്നും മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു.അസ്ഹറൂദ്ദിനെ കൂടാതെ ബി.എം.വിനോദ് കുമാര്‍, ജാഫര്‍ ജവാദ് എന്നിവരെ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍മാരുമായും നിയമിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ: റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർ​ഗനിർദേശങ്ങളുമായി ഡൽഹി പൊലീസ്
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു