യാത്ര പോകാന്‍ ഇന്ത്യക്കാര്‍ ഓണ്‍ലെെനില്‍; ഞെട്ടിക്കുന്ന കണക്ക് ഇതാ

By Web TeamFirst Published Aug 8, 2018, 9:58 PM IST
Highlights

 ഏകദേശം 23 ശതമാനം ആളുകള്‍ 11 മുതല്‍ 30 മണിക്കൂറും 20 ശതമാനം ആളുകള്‍ മുപ്പത് മണിക്കൂറില്‍ കൂടുതലും ഓണ്‍ലെെന്‍ ഗവേഷണത്തിന് ശേഷമാണ് യാത്ര പോകാറുള്ളത്.

മുംബെെ: ഇന്ത്യക്കാര്‍ പൊതുവേ യാത്രാ ഭ്രമമുള്ളവരാണ്. അവസരം കിട്ടിയാല്‍ ഒരു ട്രിപ്പ് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അങ്ങനെ ഇന്ത്യക്കാരുടെ യാത്ര ഭ്രമവും അത് എങ്ങനെ ചെലവ് ചുരുക്കിയാക്കാമെന്നുമുള്ളതിന്‍റെ ഗവേഷണത്തിന്‍റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 42 ശതമാനം ഇന്ത്യക്കാര്‍ ശരാശരി ആറു മുതല്‍ 10 മണിക്കൂര്‍ വരെ യാത്ര പോകുന്നതിന് മുമ്പ് ഓണ്‍ലെെനില്‍ താമസ സൗകര്യവും വിമാന സര്‍വീസുമെല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് കണക്ക്.

ഏകദേശം 23 ശതമാനം ആളുകള്‍ 11 മുതല്‍ 30 മണിക്കൂറും 20 ശതമാനം ആളുകള്‍ മുപ്പത് മണിക്കൂറില്‍ കൂടുതലും ഓണ്‍ലെെന്‍ ഗവേഷണത്തിന് ശേഷമാണ് യാത്ര പോകാറുള്ളത്. എക്സ്പീഡിയയുടെ സഹകരണത്തോടെ ആക്സസ് മീഡിയ ഇന്‍റര്‍നാഷണല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കൗതുകകരമായ കാര്യം ഇതൊന്നുമല്ല. ഓണ്‍ലെെനില്‍ കൂടുതല്‍ സമയം ഇങ്ങനെ ചെലവാക്കുന്നതില്‍ 14 ശതമാനം പേര്‍ അവരുടെ ജീവിത പങ്കാളിയോട് വഴക്കിടാറുമുണ്ടത്രേ.

18 വയസിന് മുകളിലുള്ള ജോലിയുള്ള 600 പേരിലാണ് സര്‍വേ നടത്തിയത്. മേയ് 30 മുതല്‍ ജൂണ്‍ 25 വരെയായി ദില്ലി, മുംബെെ, ബംഗളൂരു, ഹെെദരാബാദ്, ചെന്നെെ, പൂനെ എന്നിവടങ്ങളിലാണ് സര്‍വേ നടത്തിയത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ താമസ സൗകര്യം ഉറപ്പാക്കുന്നവരാണ് 93 ശതമാനം പേരും. ഹോട്ടലില്‍ ഓഫര്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ ബുക്ക് ചെയ്യുന്നവരാണ് 27 ശതമാനവും. 90 ശതമാനവും ഓഫര്‍ കഴിയുന്നതിന് മുമ്പ് ബുക്ക് ചെയ്തിരിക്കുമെന്നും സര്‍വേ പറയുന്നു. 

click me!