യുപിയിലെ മുഘള്‍ശരായ് റെയില്‍വെ സ്റ്റേഷന്‍റെ പേര് ഇനി ആര്‍എസ്എസ് നേതാവിന്‍റേത്

Published : Aug 05, 2018, 03:00 PM IST
യുപിയിലെ മുഘള്‍ശരായ് റെയില്‍വെ സ്റ്റേഷന്‍റെ പേര് ഇനി ആര്‍എസ്എസ് നേതാവിന്‍റേത്

Synopsis

1968 ല്‍ മുഘളശരായ് റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് ദീന്‍ ദയാല്‍ ഉപാധ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ലക്നൗ: ഉത്തര്‍പ്രദേശിലെ മുഘള്‍ശരായ് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന്‍ ഇനി മുതല്‍ അറിയപ്പെടുക ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ന് റെയില്‍വെ സ്റ്റേഷനില്‍ എത്തും. 

മൂവരും ചേര്‍ന്ന് പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യും. പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ഗുഡ്സ് ട്രെയിനാണ് മൂവരും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. റെയില്‍വെ സ്റ്റേഷന്‍ കെട്ടിടം കാവി നിറത്തിലേക്ക് മാറിക്കഴിഞ്ഞു.

സ്റ്റേഷനില്‍ ഇന്ന് പുതിയ സൈന്‍ ബോര്‍ഡ് സ്ഥാപിക്കും. 1968 ല്‍ മുഘളശരായ് റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് ദീന്‍ ദയാല്‍ ഉപാധ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രീയുടെ ജന്മസ്ഥലം കൂടിയാണ് മുഘളശരായ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം; നില മെച്ചപ്പെടുത്തി കോൺഗ്രസ്: റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന