തെളിവില്ല; മുസാഫർനഗർ കൂട്ടബലാത്സംഗ കേസിലെ ആറ് പ്രതികളെ വെറുതെ വിട്ടു

Published : Nov 27, 2018, 05:35 PM ISTUpdated : Nov 27, 2018, 05:39 PM IST
തെളിവില്ല; മുസാഫർനഗർ കൂട്ടബലാത്സംഗ കേസിലെ ആറ് പ്രതികളെ വെറുതെ വിട്ടു

Synopsis

2013ൽ  ഖട്ടോലി സ്റ്റേഷൻ പരിധിയിലെ കൈലാവാഡാ ഗ്രാമത്തിലാണ് 32കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘാംഗങ്ങളിലൊരാൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

മുസാഫർനഗർ: മുസാഫർനഗറിൽ 32കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. അതിവേഗ കോടതി ജഡ്ജിയായ ബൽരാജ് സിങ്ങിന്‍റേതാണ് ഉത്തരവ്. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇർഷാദ്, നാസർ, സാജിദ്, സലാവുദീൻ, നൗഷാദ്, സത്താർ എന്നിവരെ വിട്ടയച്ചത്.

2013ൽ  ഖട്ടോലി സ്റ്റേഷൻ പരിധിയിലെ കൈലാവാഡാ ഗ്രാമത്തിലാണ് 32കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘാംഗങ്ങളിലൊരാൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവ ശേഷം ഏകദേശം മൂന്ന് വർഷത്തോളം ദൃശ്യങ്ങൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ പരാതി നൽകിയാൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് സംഘം പറഞ്ഞതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 2016 ൽ ഇർഷാദ്, നാസർ എന്നിവരെ പിടികൂടുകയായിരുന്നു.  ശേഷം നടത്തിയ തെരച്ചിലിനൊടുവിൽ മറ്റുള്ളവരുടെയും അറസ്റ്റ്  രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ
വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു