പ്രതിഷ്ഠയില്‍ മാല ചാര്‍ത്തുന്നതിനിടെ കാൽ തെറ്റി വീണ് പൂജാരി മരിച്ചു- വീഡിയോ

By Web TeamFirst Published Jan 30, 2019, 11:31 PM IST
Highlights

നാമക്കലിലെ ഏറ്റവും പ്രസിദ്ധമായ  ആഞ്ജനേയര്‍ ക്ഷേത്രത്തിലെ പൂജാരിയായ വെങ്കടേഷ് (53) ആണ് മരിച്ചത്. 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയില്‍ പൂജകള്‍ നടത്തുന്നതിനിടെ കാൽ തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. 

നാമക്കല്‍: പൂജാ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കവെ 11 അടി ഉയരത്തില്‍ നിന്ന് വീണ് പൂജാരി മരിച്ചു. നാമക്കലിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയര്‍ ക്ഷേത്രത്തിലെ പൂജാരിയായ വെങ്കടേഷ് (53) ആണ് മരിച്ചത്. 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയില്‍ പൂജകള്‍ നടത്തുന്നതിനിടെ കാൽ തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.  

തുളസിമാല ചാര്‍ത്താനായി പ്രതിഷ്ഠയില്‍ കയറിയതായിരുന്നു പൂജാരി. ഭക്തര്‍ നല്‍കുന്ന തുളസി മാലകളാണ് പ്രതിഷ്ഠയില്‍ ചാര്‍ത്തുക. കല്ലുകൊണ്ടുണ്ടാക്കിയ 11 അടി ഉയരമുള്ള ഏണിയിൽ നിന്നാണ് മാലകൾ ചാർത്തുക. ഏണിയിൽനിന്ന് പ്രതിഷ്ഠയില്‍ തുളസിമാല ചാര്‍ത്തുന്നതിനിടെ കാല്‍ തെറ്റി നിലത്തേയ്ക്കു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ പൂജാരിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമായ നാമക്കലിലെ പ്രധാന ആകർഷണമാണ് ആഞ്ജനേയര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ സവിശേഷമായ ഹനുമാന്‍ പ്രതിമയെ ആരാധിക്കുന്നതിനാണ് വിശ്വാസികള്‍ എത്തുന്നത്. ദിവസവും ആയിരത്തില്‍ അധികം ഭക്തരാണ് ക്ഷേത്രത്തില്‍ എത്താറുള്ളത്. 

click me!