വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ ഇനി വേണ്ട മാര്‍ക്ക് ഇങ്ങനെ

By Web TeamFirst Published Oct 12, 2018, 10:13 AM IST
Highlights

ഓരോ വിഷയത്തിനും ഇന്‍റേണലിനും ബോര്‍ഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം ലഭിക്കുന്നവര്‍ വിജയിക്കും

ദില്ലി: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സിബിഎസ്ഇയുടെ പുതിയ പ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാകും. തിയറിയും പ്രാക്ടിക്കലും കൂടി ചേര്‍ത്താണ് 33 ശതമാനം മാര്‍ക്ക് ആവശ്യമായുള്ളത്.

ഇക്കൊല്ലം ഈ ഇളവ് പത്താം ക്ലാസുകാര്‍ക്ക് നല്‍കിയിരുന്നു. ഇത് അടുത്ത വര്‍ഷവും തുടരാനാണ് സിബിഎസ്ഇ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു. ഓരോ വിഷയത്തിനും ഇന്‍റേണലിനും ബോര്‍ഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം ലഭിക്കുന്നവര്‍ വിജയിക്കും.

ഇതോടെ ഇന്‍റേണല്‍ അസസ്മെന്‍റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ ജയിക്കണമെന്ന നിബന്ധനയാണ് മാറിയിരിക്കുന്നത്. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. 2019ല്‍ പത്ത്, പ്ലസ് ടൂ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലും നടത്താന്‍ തീരുമാനമായിട്ടുണ്ട്. 

click me!