ആറന്മുളയിൽ വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിടത്ത് പുതിയ പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്,അനുമതി തേടിയ ഭൂമിയിൽ 90 ശതമാനവും നിലം,എതിര്‍ത്ത് കൃഷി വകുപ്പ്

Published : Jun 16, 2025, 11:44 AM IST
Aranmula controversy

Synopsis

കമ്പനി 344 ഏക്കറിൽ ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് തേടി.പദ്ധതിയെ ശക്തമായി എതിര്‍ത്ത് കൃഷി വകുപ്പ്

പത്തനംതിട്ട: ആറന്മുളയിൽ ഇല്ക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയെച്ചൊല്ലി വിവാദം. വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിടത്താണ് പുതിയ പദ്ധതി.  കെജിഎസ് ഗ്രൂപ്പ് TOFL എന്ന പേരിലാണ് ഇലക്ട്രോണിക്സ് ക്ളസ്റ്റര്‍ പദ്ധതിക്കായി  ഐടി വകുപ്പിനെ സമീപിച്ചത്, റവന്യൂ കൃഷി വകുപ്പുകളുടെ അഭിപ്രായം ഐടി വകുപ്പ്  തേടി കമ്പനി 344 ഏക്കറിലാണ് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് തേടിയത്.. അനുമതി തേടിയ ഭൂമിയിൽ 90 ശതമാനവും നിലമാണ് പദ്ധതിയെ  കൃഷി വകുപ്പ് ശക്തമായി എതിര്‍ത്തു

പത്തനംതിട്ട ജില്ലാ കളക്ടറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു.സ്ഥലത്തിന്‍റെ  വിവരങ്ങൾ അദ്ദേഹം  കൈമാറി.വെള്ളപ്പൊക്ക ഭീതിയടക്കം കൃഷി വകുപ്പ് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും ചേർത്താണ് കലക്ടർ മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് നൽകിയത്.തരം മാറ്റത്തിലെ സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്‍റേതായിരിക്കും

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി