
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി നീരവ് മോദിയുടെ ഭാര്യ ആമി മോദിയും പ്രതി ചേർക്കും. വിവിധ ബാങ്കുകളിൽ നിന്നായി കടമെടുത്ത തുകയിൽ 226 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ നീരവ്, ഭാര്യയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് കേസിൽ ഭാര്യയുടെ പേരും ഉൾപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനിലെ ചാരിറ്റബിൾ ട്രസ്റ്റായ ഈത്തകയുടെ പേരിലാണ് ഫ്ളാറ്റുകൾ വാങ്ങിയിരിക്കുന്നത്. എന്നാൽ ഫ്ലാറ്റുകളുടെ യഥാർത്ഥ ഗുണഭോക്താവ് ആമിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റുകൾ വാങ്ങിക്കുന്നതിനായി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർ സ്റ്റാർ ഗ്രൂപ്പിൽ നിന്നും സെൻട്രൽ പാർക്ക് റിയൽ എസ്റ്റേറ്റ് എന്ന കമ്പനിയിലേക്ക് 190 കോടി രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ദമ്പതികളുമായി നേരിട്ട് ബന്ധമുള്ള ഈ കമ്പനിയാണ് ഫ്ലാറ്റുകളിൽ ഒരെണ്ണം വാങ്ങിയിരിക്കുന്നത്.
രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങിക്കുന്നതിനായി ബാക്കി തുക നീരവിന്റെ സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് പൂർവി ഈത്തക ട്രസ്റ്റിന്റെ അക്കൌണ്ടിലേക്ക് പണം കൈമാറുകയും ട്രസ്റ്റിന്റെ പേരിൽ രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങുക്കുയും ചെയ്തു. 2018 -ലാണ് ഫ്ലാറ്റുകൾ ഈത്തക ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam