വ്ലാദിമിർ പുച്ചിന്‍ ഇന്ന് ഇന്ത്യയിലെത്തും; എസ് 400 മിസൈൽ സംവിധാനത്തിന്‍റെ കരുത്താര്‍ജിക്കാന്‍ ഇന്ത്യ

By Web TeamFirst Published Oct 4, 2018, 7:04 AM IST
Highlights

39,000 കോടി രൂപയുടെ ഇടപാടാകും ഒപ്പു വയ്ക്കുക. റഫാലിനൊപ്പം എസ് 400 മിസൈൽ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു

ദില്ലി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിൻ ഇന്ന് ദില്ലിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുട്ചിൻ കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം കൈമാറുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. 

39,000 കോടി രൂപയുടെ ഇടപാടാകും ഒപ്പു വയ്ക്കുക. റഫാലിനൊപ്പം എസ് 400 മിസൈൽ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു.

click me!