
മുംബൈ: ട്രെയിൻ ഫുട്‌ബോര്‍ഡില്‍ നിന്ന് സാഹസിക യാത്ര ചെയ്ത 17കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. മുംബൈയിലെ താനെ ജില്ലയിലെ ദിവയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ട്രാക്കിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച ഘോട്‌കോപര്‍ സ്റ്റേഷനും വിക്രോളി സ്‌റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി കൈപുറത്തേക്കിടാന്‍ ശ്രമിച്ചതോടെയാണ് നിയന്ത്രണം വിട്ട് താഴേക്ക് വീഴാൻ പോയത്. ഇതിനിടെ തൊട്ടടുത്ത ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കൂടിയെത്തുകയായിരുന്നു.
എന്നാല്‍ ഉടന്‍ തന്നെ അടുത്ത് നിന്നിരുന്ന യാത്രക്കാര്‍ യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് ട്രെയിനിനുള്ളിലേക്ക് കയറ്റുകയായിരുന്നു. പെണ്‍കുട്ടി വീണ വേളയില്‍ എതിരെ ട്രെയില്‍ വരുന്നതിന്റെയും യാത്രക്കാരന്‍ വേഗം രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam