രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ പ്രശ്നമില്ല; ഡിഎംകെയുടെ പോരാട്ടം മോദിക്കെതിരെ: എ രാജ

By Web TeamFirst Published Nov 8, 2018, 4:17 PM IST
Highlights

''ഡിഎംകെയും എഐഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനോ  അല്ലെങ്കില്‍ എം.കെ സ്റ്റാലിനും ഇ.പി.എസും ഒ.പി.എസും തമ്മിലുള്ള പേരാട്ടത്തിനോ അല്ല 2019ലെ തെരഞ്ഞെടുപ്പ് വേദിയാകുന്നത്. മറിച്ച് ഡിഎംകെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വൻ പേരാട്ടത്തിനാണ്. മോദിയുമായുള്ള യുദ്ധത്തിനാണ്. ഞങ്ങൾക്ക് വേണ്ടത് മതേതര സർക്കാരാണ്'' -രാജ പറഞ്ഞു.

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാരായിരിക്കണം കേന്ദ്രം ഭരിക്കേണ്ടതെന്നും അതിന് വേണ്ടിയുള്ള എല്ലാ സഹായവും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും  ഡി.എം.കെ നേതാവ് എ. രാജ. തങ്ങൾ പോരാടുന്നത് മോദിക്കെതിരെയാണെന്നും ബിജെപിയുമായി ഏറ്റുമുട്ടാൻ ഡിഎംകെ തയ്യാറാണെന്നും രാജ പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഡിഎംകെയും എഐഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനോ  അല്ലെങ്കില്‍ എം.കെ സ്റ്റാലിനും ഇ.പി.എസും ഒ.പി.എസും തമ്മിലുള്ള പേരാട്ടത്തിനോ അല്ല 2019ലെ തെരഞ്ഞെടുപ്പ് വേദിയാകുന്നത്. മറിച്ച് ഡിഎംകെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വൻ പേരാട്ടത്തിനാണ്. മോദിയുമായുള്ള യുദ്ധത്തിനാണ്. ഞങ്ങൾക്ക് വേണ്ടത് മതേതര സർക്കാരാണ്'' -രാജ പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്നത് ബിജ.പിയായിരിക്കില്ലെന്നും അന്ന് അധികാരത്തിൽ കയറുന്ന സർക്കാരിന് പൂർണ്ണ പിന്തുണയും  പ്രേത്സാഹനവും നൽകാൻ ഡിഎംകെയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് വേണ്ടി തങ്ങൾക്ക് കഴുയുന്നതെല്ലാം ചെയ്യുമെന്നും രാജ കൂട്ടിച്ചേർത്തു.

ബിജെപിയുടെ കൈയ്യിൽ അധികാരവും പണവുമുണ്ട്. അതുകൊണ്ട് തന്നെ അവരെ താഴെ ഇറക്കുക എന്നത് ദുർഘടം പിടിച്ച പണിയാണ്. അതിന് വേണ്ടി ശക്തമായ ഒരു സഖ്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിൽ പ്രശ്നമില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേതാക്കള്‍ ഇരുന്ന് കൂടിയാലോചിക്കണമെന്നും രാജ പറഞ്ഞു. അതേ സമയം ഇപ്പോഴത്തെ തമിഴ്നാട് സർക്കാർ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ  ചോദ്യം ചെയ്തിരുന്നുവെന്നും രാജ വ്യക്തമാക്കി.

click me!