അച്ഛന്‍റെ പണംതട്ടാന്‍ കവര്‍ച്ചാ നാടകം; ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

By Web TeamFirst Published Sep 11, 2018, 2:49 PM IST
Highlights

സ്വന്തം പിതാവില്‍ നിന്ന് പണം തട്ടാന്‍ കവര്‍ച്ചാ നാടകത്തന് പദ്ധതിയിട്ട്, നടപ്പിലാക്കിയ ബിടെക് വിദ്യര്‍ഥിയായ 23കാരന്‍ പൊലീസ് പിടിയിലായി. നോയിഡയിലെ ബിഷന്‍പുര്‍ സ്വദേശിയാ ശിവംമവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നോയിഡ:  സ്വന്തം പിതാവില്‍ നിന്ന് പണം തട്ടാന്‍ കവര്‍ച്ചാ നാടകത്തന് പദ്ധതിയിട്ട്, നടപ്പിലാക്കിയ ബിടെക് വിദ്യര്‍ഥിയായ 23കാരന്‍ പൊലീസ് പിടിയിലായി. നോയിഡയിലെ ബിഷന്‍പുര്‍ സ്വദേശിയാ ശിവംമവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജിംനേഷ്യം തുടങ്ങാന്‍ പിതാവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് പണം ഉണ്ടാക്കാനാണ് ഇയാള്‍ കവര്‍ച്ചാ നാടകത്തിന് പദ്ധതിയിട്ടത്.  സെപ്തംബര്‍ എട്ടിന് ആയുധ ധാരികളായ ഏഴംഗ സംഘം തന്നെ  ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്ത് കാറും തട്ടിയെടുത്തെന്നും ശിവം പൊലീസിന് പരാതി നല്‍കി. 

സംഭവം നടന്നുവെന്ന് പരാതിയില്‍ പറയുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കാറ് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോനിയില്‍ നിന്ന് അമ്മാന്‍റെ കയ്യിലുള്ള പണം വാങ്ങി തിരിച്ചുവരുന്ന വഴി കവര്‍ച്ച നടന്നുവെന്നായിരുന്ന പരാതി. പെലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും നല് ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് കൈമാറിയതാണെന്നും കണ്ടെത്തി.

ചിലര്‍ ശിവത്തിനെതിരെ മൊഴി നല്‍കുകയും ചെയ്തതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കവര്‍ച്ച ചെയ്തെന്ന് പറഞ്ഞ പണവും പൊലീസ് കണ്ടെത്തി. കവര്‍ച്ചാ നാടകത്തെ പറ്റി സുഹൃത്തുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. ചിട്ടി പിടിച്ച തുകയാണ് കൈമാറിയതെന്നായിരുന്നു ശിവം അവരെ ധരിപ്പിച്ചിരുന്നത്.

click me!