
ഹൈദരാബാദ്: ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 2 മാസം പ്രായമുള്ള കുഞ്ഞിന് മൂലയൂട്ടി വനിതാ പൊലീസ്. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിൽ ഉപേഷിച്ച കുഞ്ഞിന്റെ വിശപ്പടക്കാൻ പ്രിയങ്ക എന്ന വനിതാ പൊലീസ് മൂലയൂട്ടുകയായിരുന്നു. കുഞ്ഞിനെ പെട്ലബുർജിലെ സർക്കാർ മെറ്റേണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ബീഗംപേട്ട് പൊലീസ് സ്റ്റേഷനിലെ 2014 ബാച്ചിലെ വനിതാ പൊലീസാണ് കെ പ്രിയങ്ക. ഇവർക്കൊപ്പം കുഞ്ഞിനെ സുരക്ഷിതമായി എത്തിക്കാൻ അഫ്സൽഗുഞ്ച് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളും പ്രിയങ്കയുടെ ഭർത്താവുമായ രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു. ആശുപത്രിക്ക് മുന്നിൽവച്ച് മുഹമ്മദ് ഇർഫാൻ എന്നായാളാണ് കുഞ്ഞിനെയും അമ്മയെയും ആദ്യമായി കാണുന്നത്. ഇയാളോട് വെള്ളം കുടിക്കാൻ പോകണമെന്നും വരുന്നതുവരെ കുഞ്ഞിനെ നോക്കാനും കുഞ്ഞിന്റെ അമ്മ ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അമ്മ മടങ്ങിയെത്താതിനെ തുടർന്ന് ഇർഫാൻ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ മുലപ്പാൽ കിട്ടാത്തതിനെ തുടർന്ന് കുഞ്ഞ് കരയാൻ തുടങ്ങതോടെ ഇർഫാൻ കുഞ്ഞിനേയുംകൊണ്ട് അടുത്തുള്ള അഫ്‌സര്‍ഗുഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി.
കുഞ്ഞുമായി ഇയാള്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് രവീന്ദ്രനായിരുന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് കണ്ട രവീന്ദ്രന്‍ ഉടനെ ഭാര്യയെ വിവരം അറിയിച്ചു. നെറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിയങ്ക ഉടൻ അഫ്‌സര്‍ഗുഞ്ച് സ്‌റ്റേഷനിലെത്തുകയും വിശപ്പടാക്കാൻ കുഞ്ഞിന് മുലപ്പാൽ നൽകുകയുമായിരുന്നു.
ഇതിനിടെ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞ് കരയുന്ന ശബ്ന ബീഗം എന്ന യുവതിയെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ തന്നെയാണ് ശബ്ന ബീഗം തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ അവർക്ക് നൽകുകയും വീട്ടിൽ കൊണ്ടുവിടുകയും ചെയ്യുകയായിരുന്നു.
വിശക്കുന്ന കുഞ്ഞിന് മുലയൂട്ടാൻ കാണിച്ച ദമ്പതികളുടെ നല്ല മനസിനെ അഭിനന്ദങ്ങള്‍കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജലി കുമാര്‍ ദമ്പതികളെ അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam