മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീൺ തൊ​ഗാഡിയ

Published : Sep 23, 2018, 07:41 PM IST
മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീൺ തൊ​ഗാഡിയ

Synopsis

 മോദി ഉൾപ്പെട്ട റഫാൽ കേസിൽ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് തൊഗാഡിയ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. രാമക്ഷേത്രം നിർമ്മിക്കാമെന്ന് വാഗ്ദാനം നൽകി മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീൺ തൊഗാഡിയ പറഞ്ഞു. മോദി ഉൾപ്പെട്ട റഫാൽ കേസിൽ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും എന്നും അന്താരാഷ്ട്ര ഹിന്ദു പരിഷത്  പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കൊച്ചിയിൽ ചോദിച്ചു.

രാമക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പട്ട് ഒക്ടോബർ 31 ന് ലക്നൗ മുതൽ അയോദ്ധ്യ വരെ മാർച്ച് നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി. രാമക്ഷേത്രം നിർമ്മിക്കാമെന്ന വാഗ്ദാനം നൽകി മോദി ഹിന്ദുക്കളെ വഞ്ചിച്ചു. മോദി രാമന്റെയല്ല , റഹീമിന്റെ അഡ്വക്കേറ്റ് ആണ്. റഫാൽ ഇടപാടിൽ മോദി ഉൾപ്പെട്ടിട്ടുണ്ട്. മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ എങ്ങനെയാണ് ശരിയായ അന്വേഷണം നടക്കുകയെന്നും തൊഗാഡിയ ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിലെ കുർബാന തർക്കം: ഫരീദാബാദ് രൂപതക്ക് കീഴിലെ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിച്ചില്ല; വിശ്വാസികൾ പങ്കെടുത്തത് ഓൺലൈനായി
ഉറക്കമുണരും മുമ്പേ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിയത് 5000 രൂപ; മുഖ്യമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്; വമ്പൻ രാഷ്ട്രീയ നീക്കവുമായി എം കെ സ്റ്റാലിൻ