വേദഗ്രന്ഥത്തിന്‍റെ പേജുകള്‍ ചീന്തി ചപ്പാത്തി പൊതിഞ്ഞു; പുരോഹിതനും ഭാര്യയും അറസ്റ്റില്‍

Published : Sep 01, 2018, 11:23 AM ISTUpdated : Sep 10, 2018, 02:11 AM IST
വേദഗ്രന്ഥത്തിന്‍റെ പേജുകള്‍ ചീന്തി ചപ്പാത്തി പൊതിഞ്ഞു; പുരോഹിതനും ഭാര്യയും അറസ്റ്റില്‍

Synopsis

വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് മക്കള്‍ക്ക് സ്കൂളിലേക്ക്  കൊടുത്തുവിടാന്‍ ചപ്പാത്തി പൊതിഞ്ഞതിനാണ്  ഗുര്‍ദിത് സിംഗിനെയും ഭാര്യ നിമ്രത് കൗറിനെയും  പൊലീസ് അറസ്റ്റ് ചെയ്തത്.

ഫിറോസ്പൂര്‍: വേദഗ്രന്ഥത്തിലെ പേജുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിഞ്ഞ പുരോഹിതനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഗുരുദ്വാരയിലെ പൂജാരിയെയും ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് മക്കള്‍ക്ക് സ്കൂളിലേക്ക്  കൊടുത്തുവിടാന്‍ ചപ്പാത്തി പൊതിഞ്ഞതിനാണ്  ഗുര്‍ദിത് സിംഗിനെയും ഭാര്യ നിമ്രത് കൗറിനെയും  പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ആദ്യം അറിഞ്ഞ സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടികള്‍ ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവരുന്നത് കണ്ട് ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ സമാനമായി, ചീന്തിയെടുത്ത വേദഗ്രന്ഥത്തിന്‍റെ പേജുകള്‍ അടുക്കളയില്‍നിന്ന് ലഭിച്ചതായി സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രസിഡന്‍റ്  ജസ്പാല്‍ സിംഗ്  പറഞ്ഞു. സംഭവത്തില്‍ ഗുര്‍ദിതിനും നമ്രീത് കൗറിനുമെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അമിത്ഷാ പ്രതികരിക്കണം'; ലോക്സഭയിൽ പ്രതിപക്ഷ ബഹളം, 12 മണിവരെ നിർത്തിവെച്ചു
ആവശ്യം ഒന്ന് മാത്രം, '100 ശതമാനം ശുദ്ധമായ പെട്രോൾ ഓരോ പൗരൻ്റേയും അവകാശം', പാറ്റകൾക്ക് പിന്നാലെ തരംഗമായി ഇജെപി