ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധിയുടെ വിദേശയാത്ര. രാഹുൽ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചിട്ടില്ല.

ദില്ലി: രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി. ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ രാഹുൽ ​ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങിവരാം’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധിയുടെ വിദേശയാത്ര. രാഹുൽ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചിട്ടില്ല.

YouTube video player