പുൽവാമ ആക്രമണം; ഭീകരവാദികളെ സഹായിക്കരുത്, പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

Published : Feb 15, 2019, 10:21 AM ISTUpdated : Feb 15, 2019, 12:32 PM IST
പുൽവാമ ആക്രമണം; ഭീകരവാദികളെ സഹായിക്കരുത്,  പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

Synopsis

ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ്  ആവശ്യപ്പെട്ടു.

വാഷിംഗ്ടൺ: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ്  ആവശ്യപ്പെട്ടു.

എന്നാൽ ആക്രമണത്തിൽ  പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ  വാർത്താ കുറിപ്പ് ഇറക്കി. അതേസമയം  ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ  ഗവർണർ സത്യപാൽ മാലിക്ക് തള്ളി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണ്.ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ  പാക്കിസ്ഥാനിൽ  തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും  സത്യപാൽ മാലിക് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം