പുൽവാമ ആക്രമണം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ ഗവർണർ

Published : Feb 15, 2019, 09:42 AM ISTUpdated : Feb 15, 2019, 10:36 AM IST
പുൽവാമ ആക്രമണം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ ഗവർണർ

Synopsis

പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്ന്  ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. 

ജമ്മു കശ്മീർ: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ  ഗവർണർ സത്യപാൽ മാലിക്ക്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണ്.

ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ  പാക്കിസ്ഥാനിൽ  തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും  സത്യപാൽ മാലിക് പറഞ്ഞു. ഭീകാരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.

പുൽവാമയിൽ 39 ജവാൻമാരുടെ ജീവൻ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാൻ അപലപിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ  പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ  വാർത്താ കുറിപ്പ് ഇറക്കി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഐ ഉച്ചകോടിയിലെ വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ,വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം , അതിനെ പർവതീകരിക്കേണ്ടതില്ല
അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും