''നമ്മുടെ പെൺകുട്ടികൾക്ക് നീതി കൊടുക്കുന്നത് ഇങ്ങനെയാണോ മിസ്റ്റർ 56?'' മോദിക്കെതിരെ രാഹുൽ

Published : Aug 24, 2018, 08:34 AM ISTUpdated : Sep 10, 2018, 03:43 AM IST
''നമ്മുടെ പെൺകുട്ടികൾക്ക് നീതി കൊടുക്കുന്നത് ഇങ്ങനെയാണോ മിസ്റ്റർ 56?'' മോദിക്കെതിരെ രാഹുൽ

Synopsis

ബലാത്സം​ഗക്കേസിലെ പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും രാജ്യത്തിന് തന്നെ ഇത്തരം കേസുകൾ അപമാനമാണെന്നും മോദി മുമ്പ് പറ‍ഞ്ഞിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ വിമർശനം. 

ദില്ലി: ഉന്നാവോ കേസിലെ പ്രധാന സാക്ഷിയുടെ ദുരൂഹമരണത്തിൽ മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഇങ്ങനെയാണോ പെൺകുട്ടികൾക്ക് നീതി നേടിക്കൊടുക്കുന്നതെന്നാണ് മോദിയോടുള്ള രാഹുലിന്റെ ചോദ്യം.‌‌‌‌‌ പോസ്റ്റ്മോർട്ടം നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതസംസ്കാരം നടത്തിയതെന്നും ഇതിന് പിന്നിൽ​ ​ഗൂഢാലോചനയാണെന്നും രാഹുൽ ആരോപിക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽ ഈ വിമർശനങ്ങളുന്നയിച്ചിരിക്കുന്നത്. 

ബിജെപി എംഎൽഎ കുൽദിപ് സിം​ഗ് സെങ്ങാറാണ് ഉന്നാവോ കേസിലെ മുഖ്യപ്രതിസ്ഥാനത്തുള്ളത്. ബലാത്സം​ഗക്കേസിലെ പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും രാജ്യത്തിന് തന്നെ ഇത്തരം കേസുകൾ അപമാനമാണെന്നും മോദി മുമ്പ് പറ‍ഞ്ഞിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ വിമർശനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എംഎൽഎ ബലാത്സം​ഗം ചെയ്തതായാണ് കേസ്. പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവ് ഇതിനിടയിൽ മരണപ്പെടുകയും ചെയ്തിരുന്നു. 

ഇതിനിടയിൽ പ്രതിയായ എംഎൽഎയുടെ സഹോദരൻ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചതായും ആരോപണമുണ്ട്. ഈ സംഭവം നേരിട്ട് കണ്ട സാക്ഷി യൂനുസാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യൂനുസിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതുപോലെ തന്നെ പെൺകുട്ടിയുടെ കുടുംബത്തെ പ്രതികൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്