രാഹുല്‍ ഗാന്ധി കണ്ണിറുക്കി തന്നെ ; ഇത് പക്ഷേ പ്രവര്‍ത്തകര്‍ക്ക് വേണ്ടി

Published : Aug 22, 2019, 12:45 PM IST
രാഹുല്‍ ഗാന്ധി കണ്ണിറുക്കി തന്നെ ; ഇത് പക്ഷേ പ്രവര്‍ത്തകര്‍ക്ക് വേണ്ടി

Synopsis

 അവിശ്വാസ പ്രമേയത്തിന്‍ മേല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്‍റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  ആലിംഗനം ചെയത് നല്‍കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ കണ്ണുറുക്കല്‍ ഏറെ കൈയടി നേടിയിരുന്നു. 

ഭോപ്പാല്‍ : അവിശ്വാസ പ്രമേയത്തിന്‍ മേല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്‍റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  ആലിംഗനം ചെയത് നല്‍കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ കണ്ണുറുക്കല്‍ ഏറെ കൈയടി നേടിയിരുന്നു. 

എന്നാല്‍ അപ്രതീക്ഷിതമായ രാഹുലിന്‍റെ നടപടി ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി രാഹുല്‍ ഗാന്ധിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു രാഹുലിന്‍റെ രണ്ടാമത്തെ കണ്ണിറുക്കല്‍. 

പ്രചരണ റാലിക്കിടെ ചായ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാഹുലുമൊത്ത് സെല്‍ഫിയെടുക്കാനായെത്തിയിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അടുത്ത കണ്ണിറുക്കല്‍ ഉണ്ടായത്. ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് രാഹുലിന്‍റെ കണ്ണിറുക്കല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഭക്ഷ്യ ക്ഷാമം; ഒരു കുപ്പി പെട്രോളിന് 300, എൽപിജിക്ക് 4000 വരെ; ഉപരോധത്തിൽ ഒറ്റപ്പെട്ട് മണിപ്പൂരിലെ കാംഗ്പോക്‌പി ജില്ല