
ദില്ലി: രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ദില്ലി രാജ്പഥിൽ പ്രൗഢഗംഭീരമായ ചടങ്ങുകൾ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ലാൻസ് നായിക് നസീർ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര സമ്മാനിച്ചു. നസീർ അഹമ്മദ് വാനിയുടെ ഭാര്യയും അമ്മയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി . ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദമർപ്പിച്ചു. രാഷ്ട്രപതിക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam