
ആലപ്പുഴ:കുട്ടനാട്ടില്‍ തീവ്രമായ രക്ഷാപ്രവര്‍ത്തനം തുടരുന്നു.ജലനിരപ്പ് കൂടുമ്പോഴും പലരും വീട് വിട്ട് വരാൻ തയ്യാറാകാത്തതാണ് രക്ഷാപ്രവർത്തകരെ വലയ്ക്കുന്ന പ്രധാന കാര്യം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കൂടുതൽ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടവരെ കണ്ടെത്താൻ സ്പീഡ് ബോട്ടുകള്‍ തയ്യാറാണ്.
ഇന്ന് വൈകുന്നേരത്തോടെ 99 ശതമാനം പേരെയും കരയ്ക്കെത്തിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രളയജലത്തിൽ മുങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ഇന്നും ആയിരങ്ങളെയാണ് രക്ഷപെടുത്തിയത്. രണ്ടേകാൽ ലക്ഷത്തിലേറെ പേരാണ് ക്യാമ്പുകളിലുള്ളത്.
രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകള്‍ വിട്ടുനല്‍കാത്ത നാല് ഉടമകളെ അറസ്റ്റ് ചെയ്യുകയും ബോട്ടുകള്‍ പിടിച്ചെടുക്കുകയം ചെയ്തിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് ഇന്ധനം കിട്ടുന്നില്ലെന്ന് പരാതിയും പലയിടത്തുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam