പട്ടാപ്പകല്‍ സിഗ്നല്‍ തകരാറിലാക്കി ട്രെയിനിൽ മോഷണം; യാത്രക്കാരിൽനിന്നും കവര്‍ന്നത് വന്‍തുക

By Web TeamFirst Published Sep 22, 2018, 10:50 PM IST
Highlights

നാല് യാത്രക്കാരിൽ നിന്നായി 35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
 

ഹൈ​ദരാബാദ്: തെലുങ്കാനയിൽ ട്രെയിനിൽ പട്ടാപ്പകൽ മോഷണം. നാല് യാത്രക്കാരിൽ നിന്നായി 35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലെത്തിയപ്പോഴാണ് മോഷണം നടന്നത്. സി​ഗ്നൽ സംവിധാനത്തിൽ കേടുപാടുകൾ ഉണ്ടാക്കി മോഷ്ടാക്കൾ ട്രെയിൻ നിർത്തിക്കുകയായിരുന്നു. തുടർന്ന് ജാലകത്തിലൂടെ കൈ കടത്തി ആളുകളെ ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചതെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

click me!