
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭ മേളയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും നിരവധി സന്യാസിമാർ എത്തിച്ചേരുന്നുണ്ട്. വിചിത്രമായ പല ഭാവഹാവാദികളിൽ അവർ മേളയിൽ നിറഞ്ഞു നിൽക്കുന്നു. അക്കൂട്ടത്തിൽ ഒറ്റനോട്ടത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു സന്യാസിയാണ് കാൺടോം വാലി ബാബാ. മുള്ള് സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ബാബാ എന്നും കിടന്നുറങ്ങുന്നത് മുൾക്കിടക്കയിലാണ്. അതിനുള്ള കാരണമാണ് ഏറെ വിചിത്രം. അദ്ദേഹം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഗോ ഹത്യ നടത്തിയിട്ടുണ്ടയിരുന്നു. ആ ഘോരപാപത്തിനുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് അദ്ദേഹം തന്റെ തെറ്റ് തിരിച്ചറിഞ്ഞ് അന്ന് മുതൽ കിടത്തം മുൾക്കിടക്കയിലാക്കിയത്.
മുള്ള് സ്വാമിയുടെ പൂർവാശ്രമത്തിലെ നാമധേയം ലക്ഷ്മൺ രാജ് എന്നാണ്. മുൾക്കിടക്കയിലുള്ള ഈ കിടത്തം വളരെ വേദനാജനകമാണെങ്കിലും തന്റെ പതിനെട്ടാമത്തെ വയസ്സുമുതൽ ആ വേദന സഹിക്കാൻ ശീലിച്ചുകഴിഞ്ഞുവെന്ന് സ്വാമി ലക്ഷ്മൺജി മഹാരാജ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam