സിഖ് വിരുദ്ധ കലാപം: സജ്ജൻകുമാർ ദില്ലി ഹൈക്കോടതിയിൽ കീഴടങ്ങി

By Web TeamFirst Published Dec 31, 2018, 8:25 PM IST
Highlights

കീഴടങ്ങിയ സജ്ജൻകുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി. സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധിയെത്തുടർന്ന് കോൺ​ഗ്രസ് അം​ഗത്വം സജ്ജൻകുമാർ രാജി വച്ചിരുന്നു. 
 

ദില്ലി: സിഖ് വിരുദ്ധ കലാപത്തിൽ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുൻ കോൺ​​ഗ്രസ് നേതാവ് സജ്ജൻ കുമാർ ദില്ലി കോടതിയിൽ കീഴടങ്ങി. കീഴടങ്ങാൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അഭ്യർത്ഥന സ്വീകരിച്ചില്ല. കീഴടങ്ങിയ സജ്ജൻകുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി. സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധിയെത്തുടർന്ന് കോൺ​ഗ്രസ് അം​ഗത്വം സജ്ജൻകുമാർ രാജി വച്ചിരുന്നു. 

ഇന്ദിരാ​ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984 ലാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്നൂറോളം ആളുകളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് സജ്ജൻകുമാറിനെതിരെ കേസെടുത്തത്. 34 വർഷത്തിന് ശേഷമാണ് ഈ കേസിൽ വിധി പ്രഖ്യാപനം. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സജ്ജൻ കുമാർ. 

click me!