വെള്ളപ്പൊക്കത്തില്‍ ബസില്‍ കുടുങ്ങിയ സ്കൂള്‍ കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി; കയ്യടി നേടി യുവാക്കള്‍

Published : Sep 06, 2018, 04:09 PM ISTUpdated : Sep 10, 2018, 12:26 AM IST
വെള്ളപ്പൊക്കത്തില്‍ ബസില്‍ കുടുങ്ങിയ സ്കൂള്‍ കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി; കയ്യടി നേടി യുവാക്കള്‍

Synopsis

ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട സ്‌കൂള്‍ ബസ്സിലെ കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. രാംനഗിയിലുള്ള റെയില്‍വേ പാളത്തിന് താഴെയായിരുന്നു  ബസ്സ് കുടുങ്ങിയത്. ബസിന്റെ ജനാല വരെ  ഉയര്‍ന്ന നിലയില്‍ ആയിരുന്നു വെള്ളമുണ്ടായിരുന്നത്. കുട്ടികളെ ബസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഉത്തര്‍പ്രദേശ് പൊലീസാണ് പുറത്തുവിട്ടത്.  

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട സ്‌കൂള്‍ ബസ്സിലെ കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. രാംനഗിയിലുള്ള റെയില്‍വേ പാളത്തിന് താഴെയായിരുന്നു  ബസ്സ് കുടുങ്ങിയത്. ബസിന്റെ ജനാല വരെ  ഉയര്‍ന്ന നിലയില്‍ ആയിരുന്നു വെള്ളമുണ്ടായിരുന്നത്. കുട്ടികളെ ബസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഉത്തര്‍പ്രദേശ് പൊലീസാണ് പുറത്തുവിട്ടത്.

സ്കൂൾ വിട്ട ശേഷം കുട്ടികളെ തിരികെ കൊണ്ടു വരുമ്പോള്‍ ബസ് ചളി അടിഞ്ഞ് കൂടിയ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. ബസിൽ നിന്നും കുട്ടികളുടെ നിലവിളി ഉയർന്നതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.  വിവരമറിഞ്ഞെത്തിയ ഏതാനും യുവാക്കള്‍ എടുത്ത സാഹസിക നീക്കങ്ങളെ തുടര്‍ന്നാണ് കുട്ടികള്‍ രക്ഷപെട്ടതാണ്.  പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ചിലര്‍ ബസിനകത്ത് കയറി കുട്ടികളെ ബസിന് മുകളിലുളളവര്‍ക്ക് കൈമാറുകയും  സുരക്ഷിതമായി മുകളിലെത്തിക്കുകയുമായിരുന്നു. 

എന്നും പോകുന്ന വഴിയില്‍ വെളളം കയറിയത് കൊണ്ട് റെയില്‍വെ പാലത്തിന് താഴെ കൂടി ഡ്രൈവര്‍ വണ്ടി തിരിച്ചുവിട്ടതെന്നാണ് വിവരം. എന്നാല്‍ ഇവിടെ ചളി കെട്ടിക്കിടക്കുന്നത് അറിഞ്ഞിരുന്നില്ല. നാല് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്