രണ്ടാം ക്ലാസുകാരിയെ ഒഴിഞ്ഞ മുറിയില്‍ വച്ച് പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ അറസ്റ്റില്‍

Published : Jan 25, 2019, 12:08 PM IST
രണ്ടാം ക്ലാസുകാരിയെ ഒഴിഞ്ഞ മുറിയില്‍ വച്ച് പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ അറസ്റ്റില്‍

Synopsis

എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്റൂമിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കുകയായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ട് അമ്മ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്.

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ 42കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്റൂമിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കുകയായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ട് അമ്മ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി ഡോക്ടര്‍മാര്‍ പീഡന വിവരം സ്ഥീരീകരിക്കുകയായിരുന്നു.

രക്തമൊഴുക്ക് തടയുന്നതിനായി നാല് സ്റ്റിച്ചാണ് കുഞ്ഞിന്‍റെ ശരീരത്തില്‍ ഇടേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കേസ് നല്‍കാന്‍ ആദ്യം രക്ഷിതാക്കള്‍ തയ്യാറായില്ല. പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കുട്ടിയുടെ മാതാവ് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബം​ഗ്ലാദേശിൽ ഒരു സീറ്റിൽ വെന്നിക്കൊടി പാറിച്ച് 'ബിജെപി'; വമ്പൻ ഭൂരിപക്ഷത്തിൽ മിന്നും വിജയം, ഇന്ത്യയിലെ ബിജെപിയുമായി ഒരു ബന്ധവുമില്ല!
തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഫ്ലൈഓവറിന് കീഴിൽ, പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നും വീണെന്ന് സംശയം