
ആസ്സാം: താൻ കെട്ടിപ്പിടിച്ച് ചുംബിച്ചാൽ ആളുകൾക്ക് രോഗശാന്തി ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞ് കബളിപ്പിച്ചിരുന്ന കിസ്സിംഗ് ബാബ രാം പ്രകാശ് ചൗഹാൻ അറസ്റ്റിലായി. തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്നായിരുന്നു കിസിംഗ് ബാബയുടെ അവകാശ വാദം. എല്ലാ ആരോഗ്യ മാനസിക പ്രശ്നങ്ങൾക്കും ചുംബനചികിത്സയാണ് ഇയാൾ നിർദ്ദേശിച്ചിരുന്നത്. ആസ്സാമിലെ മോറിഗാൺ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ചൂഷണം ചെയ്തിരുന്നതായി ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. സ്വന്തമായി അമ്പലം നിർമ്മിച്ചാണ് ഇയാൾ പൂജകളും മറ്റും നടത്തിയിരുന്നത്. മകന് ചുംബിച്ച് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൊരാൽടപ് ഗ്രാമത്തിലാണ് ഈ ആൾദൈവത്തിന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam