മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വേഷത്തിലെത്തിയ മാവോയിസ്റ്റുകള്‍ സൈനികനെ കൊലപ്പെടുത്തി

Published : Sep 19, 2018, 11:42 AM IST
മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വേഷത്തിലെത്തിയ മാവോയിസ്റ്റുകള്‍ സൈനികനെ കൊലപ്പെടുത്തി

Synopsis

അവധിയില്‍ ആയിരുന്ന സൈനികനെ പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നു. ബീഹാര്‍ സ്വദേശിയും ശാസ്ത്ര സീമാ ബല്‍ സൈനികനുമായ സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടത്. 

ദില്ലി: അവധിയില്‍ ആയിരുന്ന സൈനികനെ പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നു. ബീഹാര്‍ സ്വദേശിയും ശാസ്ത്ര സീമാ ബല്‍ സൈനികനുമായ സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. 

മകളുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പൊലീസ് വേഷത്തില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. വീടിന് പുറത്തിറങ്ങിയ സിഖന്ദര്‍ യാദവിനെ ഇരുപതോളം മാവോയിസ്റ്റുകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. 

മകളുടെ നാലാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായായിരുന്നു സിഖന്ദര്‍ നാട്ടിലെത്തിയത്. സിഖന്ദറിനെ പിടിച്ചു കൊണ്ടു പോയ മാവോയിസ്റ്റുകളുടെ ഇടയില്‍ വനിതകളും ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ക്രൂര മര്‍ദ്ദനത്തിന് ശേഷമാണ് സൈനിതനെ കൊലപ്പെടുത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം