മുതിർന്ന നേതാക്കൾ അറസ്റ്റിലായാൽ രണ്ടാം, മൂന്നാം നിര നേതൃത്വത്തിന് ചുമതല നൽകണമെന്നാണ് നിർദേശം
ഡൽഹി: ഒക്ടോബർ പത്തിലെ പ്രതിഷേധത്തിനായി രണ്ടാം നിര നേതൃത്വത്തെയും സജ്ജമാക്കാൻ ആം ആദ്മി പാർട്ടി നിർദേശം നൽകി. മുതിർന്ന നേതാക്കൾ അറസ്റ്റിലായാൽ രണ്ടാം, മൂന്നാം നിര നേതൃത്വത്തിന് ചുമതല നൽകണമെന്നാണ് നിർദേശം. ശനിയാഴ്ച ആം ആദ്മി പാർട്ടിയും വിദ്യാർത്ഥി സംഘടനയും ജന്തർ മന്തർ മാർച്ചിൽ പങ്കെടുക്കും. ശനിയാഴ്ചത്തെ പ്രതിഷേധം തടയാൻ പോലീസ് ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് സിജെപി.പ്രവർത്തകർക്ക് പോലീസ് നോട്ടീസുകൾ നൽകുകയാണെന്നാണ് ആരോപണം. ഇന്ന് സിജെപി ഇടതു വിദ്യാർഥി സംഘടനകളുടെ സംയുക്ത വാർത്താ സമ്മേളനം നടത്തും. ഇടതു സംഘടനകൾ കൊണാട്ട് പ്ലേസിൽ ഇന്നലെ നടത്തിയ സാംസ്കാരിക പരിപാടി പോലീസ് തടഞ്ഞതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.


