തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതലസമിതി; രാജ്നാഥ് സിങ് അധ്യക്ഷനാകും

Published : Oct 24, 2018, 03:48 PM ISTUpdated : Oct 24, 2018, 04:05 PM IST
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതലസമിതി; രാജ്നാഥ് സിങ് അധ്യക്ഷനാകും

Synopsis

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി. രാജ്നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങള്‍. 

 

ദില്ലി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കി. രാജ്നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. 

മീടു വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഈ നീക്കം. നിയമഭേദഗതിക്കുളള ചട്ടങ്ങളും സമിതി പരിഗണിക്കും. മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന്  കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചത്. രാജ്യവ്യാപകമായി ഇപ്പോള്‍ മീടു കാംപയിന്‍ ശക്തി പ്രാപിക്കുകയാണ്.


 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ