ബുലന്ദ്ഷെഹർ അക്രമത്തില്‍ സൈനികന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു

Published : Dec 07, 2018, 11:45 AM ISTUpdated : Dec 07, 2018, 11:49 AM IST
ബുലന്ദ്ഷെഹർ   അക്രമത്തില്‍ സൈനികന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു

Synopsis

ബുലന്ദ്ഷെഹർ അക്രമത്തിൽ സൈനികന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ജമ്മുകശ്‍മീരിലെ കരസേനയിലെ സൈനികനായ  ജീത്തുവിന്റെ പങ്കാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹർ അക്രമത്തിൽ സൈനികന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ജമ്മുകശ്‍മീരിലെ കരസേനയിലെ സൈനികനായ  ജീത്തുവിന്റെ പങ്കാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. അക്രമ ദൃശ്യങ്ങളിൽ ജീത്തുവിന്റെ സാന്നിധ്യം  പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സൈന്യവുമായി ബന്ധപ്പെട്ടു. ജീത്തു കാര്‍ഗിലിലാണ് ഇപ്പോള്‍ ഉള്ളത്. ജീത്തുവിന്റെ കുടുംബാഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം സുബോധ് കുമാര്‍ സിങ് ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 

കേസില്‍ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഉൾപ്പടെയുള്ളവർ പിടിയിലായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്നലെ രാത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു