
മലപ്പുറം: തമിഴ്നാട്ടിൽ മാവോയിസ്റ്റുകൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ദൗത്യ സേന അംഗങ്ങൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാൾ മരിച്ചു. സിവിൽ പൊലീസ് ഓഫീസറായ ഗൂഡല്ലൂർ സ്വദേശി രാജാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഗൂഡല്ലൂരിനും ഊട്ടിക്കും ഇടയിലുള്ള ദൈവമലയിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 പൊലീസുകാരെ പെരിന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിൽ എത്തിച്ചു. സതീശ്, പി. നാഗരാജ്, ആർ. തുളസീറാം, മകുടീശ്വരൻ, അൻപരശൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam