
കോഴിക്കോട്: നിലയ്ക്കലിൽ നടന്ന അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി എസ് ശ്രീധരന്‍പിള്ള. രാഹുൽ ഈശ്വർ കൈ മുറിയ്ക്കാൻ ആളെ നിർത്തിയിട്ടുണ്ടെങ്കിൽ സർക്കാരാണ് നടപടി എടുക്കേണ്ടതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചതിയാണ്. ശബരിമയലെ തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam