പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ, ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യും

Published : Jun 23, 2026, 08:21 PM IST
police jeep accident

Synopsis

ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ. ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.

തൃശ്ശൂർ: തൃശ്ശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആളൂർ സ്വദേശി ജുവിൻ രാജുവാണ് മരിച്ചത്. കൊച്ചിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ 15ാം തീയതി പകൽ പതിനൊന്നരയോടെ ആയിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളും ഇലക്ട്രിക് സ്കൂട്ടറിലാണ് വന്നത്. ഈ സമയത്താണ് പൊലീസ് ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുന്നത്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയുടെ സർജറി ഇന്ന് കഴിഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ. ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. പോട്ട ഭാ​ഗത്ത് നിന്ന് ഇരിങ്ങാലക്കുട ഭാ​ഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. കദളിച്ചിറയിൽ വെച്ച് വലതുവശത്തേക്ക് തിരിയുന്ന സമയത്താണ് ദുരന്തമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ജുവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം, റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി
തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും, ഉച്ചയ്ക്ക് 3ന് പരിപാടി