ആധാര്‍ ആധാരമാകുമോ; സുപ്രീം കോടതി ഇന്ന് വിധി പറയും

Published : Sep 26, 2018, 06:11 AM IST
ആധാര്‍ ആധാരമാകുമോ; സുപ്രീം കോടതി ഇന്ന് വിധി പറയും

Synopsis

ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ആര്‍ക്കും ചോര്‍ത്താനാകില്ലെന്ന സ്ഥാപിക്കാൻ ഭരണഘടന ബെഞ്ചിൽ യുഐഡിഐ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ നടത്തുകയും ചെയ്തിരുന്നു

ദില്ലി: ആധാർ കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പട്ടികജാതി സംവരണ കേസിലും സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി ഇന്നുണ്ടാകും. ഭ

രണഘടനയുടെ 110-ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്. സര്‍ക്കാരിന്‍റെ അനുകൂല്യങ്ങൾക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് പുട്ടസ്വാമി, കല്ല്യാണി സെൻ മേനോൻ ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക.

38 ദിവസം തുടര്‍ച്ചയായി വാദം കേട്ട കേസിൽ ആധാറിന്‍റെ ഭരണഘടന സാധുത, ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണോ, ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നീ വിഷയങ്ങൾ ഭരണഘടന ബെഞ്ച് പരിശോധിച്ചു. പണബില്ലായാണ് കൊണ്ടുവന്നതെങ്കിലും നിയമമായി മാറിയ ആധാറിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.

എന്നാൽ, ഭരണഘടനവിരുദ്ധമായി സ്പീക്കര്‍ തീരുമാനമെടുത്താൽ അതിൽ കോടതിക്ക് ഇടപെടാമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആധാര്‍ മൊബൈൽ നമ്പരുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതിനിടെ വാദം കേൾക്കുന്നതിനിടെ കോടതി എതിര്‍ത്തിരുന്നു.

ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുന്ന രാജ്യത്ത് സ്വകാര്യതക്ക് അപ്പുറത്ത് ജനങ്ങളുടെ പട്ടിണി മാറ്റാൻ അവകാശമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ആര്‍ക്കും ചോര്‍ത്താനാകില്ലെന്ന സ്ഥാപിക്കാൻ ഭരണഘടന ബെഞ്ചിൽ യുഐഡിഐ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ നടത്തുകയും ചെയ്തിരുന്നു.

2048 എൻക്രിപ്ഷൻ കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ആധാര്‍ വിവരങ്ങൾ പ്രപഞ്ചമുള്ളിടത്തോളം ആര്‍ക്കും ഹാക്ക് ചെയ്യാനാകില്ലെന്ന് സ്ഥാപിക്കാനാണ് യുഐഡിഎ കോടതിയിൽ ശ്രമിച്ചത്.

കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഉദ്യോഗകയറ്റത്തിന് എസ്.എസി-എസ്.ടി സംവരണം സംബന്ധിച്ച കേസിലും കോടതി ഇന്ന് വിധി പറയും.  കൂടാതെ സുപ്രീംകോടതി നടപടികൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തിലും ഇന്ന് കോടതി തീരുമാനം പ്രഖ്യാപിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്