
ദില്ലി: അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ വിളിച്ചുപറയുന്ന മീ ടൂ വില്‍ ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. കേന്ദ്രമന്ത്രി എംജെ അക്ബറിവനെതിരായ തുറന്നുപറച്ചിലുകള്‍ കേന്ദ്രസര്‍ക്കാരിന് വലിയ ക്ഷീണമായിട്ടുണ്ട്. അതിനിടെയാണ് മീ ടുവില്‍ രാഹുല്‍ഗാന്ധിയെ വാഴ്ത്തി ബോളിവുഡ് നടി സ്വര ഭാസ്കര്‍ രംഗത്തെത്തിയത്.
മീടൂവിന് പിന്തുണ പ്രഖ്യാപിച്ചതാണ് രാഹുൽ ഗാന്ധിയെ സ്വര പ്രശംസിക്കാന്‍ കാരണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാകുമ്പോള്‍ മറ്റ് നേതാക്കളെല്ലാം മൗനം പാലിക്കുകയായിരുന്നു. രാഹുല്‍ മാത്രമാണ് മീടൂവിന് പിന്തുണ പ്രഖ്യാപിച്ചത്.
മറ്റുള്ള നേതാക്കള്‍ രാഹുലിന് പിന്തുടരണമെന്നും സ്വര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 'സ്ത്രീകളെ ബഹുമാനത്തോടെ കാണേണ്ട സമയമാണ്, സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും തങ്ങൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങൾ പുറത്ത് പറയാൻ അവർ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്' ഇതായിരുന്നു രാഹുലിൻറെ ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam