'ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ല': ടി.പി. രാമകൃഷ്ണന്‍

By Web TeamFirst Published Oct 2, 2018, 9:55 AM IST
Highlights

ബ്രൂവറിയില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി. ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരളത്തിന്‍റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു. 

 

തിരുവനന്തപുരം: ബ്രൂവറിയില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി. ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരളത്തിന്‍റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു. 

വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

അതേസമയം, എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയത് കേന്ദ്രഭൂഗർഭ ജലവകുപ്പിന്‍റെ കണ്ടെത്തലുകൾ പരിഗണിക്കാതെ. അപകടകരമായ രീതിയിൽ ജലനിരപ്പ് താഴുന്നുവെന്ന് വകുപ്പ് കണ്ടെത്തിയ ഇടത്താണ് വർഷം പത്ത് കോടി ലിറ്റർ ആവശ്യമായ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയത്. ഇത്തരം പ്രദേശങ്ങളിൽ വെളളം ഉപയോഗിച്ച് കൊണ്ടുളള വ്യവസായങ്ങൾ പാടില്ലെന്ന വകുപ്പിന്‍റെ നിർദ്ദേശവും തള്ളി. 
 

click me!