ലൈം​ഗികാരോപണ വിവാദം: നടൻ അലോക് നാഥിനെതിരെ ബലാത്സം​ഗത്തിന് കേസ്

Published : Nov 21, 2018, 11:46 PM IST
ലൈം​ഗികാരോപണ വിവാദം: നടൻ അലോക് നാഥിനെതിരെ ബലാത്സം​ഗത്തിന് കേസ്

Synopsis

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലോക് നാഥ് തന്നെ നിരവധി തവണ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു വിന്റ നന്ദയുടെ ഫേസ്ബുക്ക് കുറിപ്പ്. 

മുംബൈ: ലൈം​ഗികാരോപണ വിവാദത്തെ തുടർന്ന് നടൻ അലോക് നാഥിനെതിരെ ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തു. ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് പ്രമുഖനായ നടനാണ് അലോക് നാഥ്. സംഭവത്തിൽ  ഓഷിവാര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴുത്തുകാരിയായ വിന്റ നന്ദയാണ് അലോക് നാഥിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച്  പരാതി നൽകിയത്. 

കഴിഞ്ഞമാസമാണ് അലോക് നാഥിനെതിരെ മീ ടു വെളിപ്പെടുത്തല്‍ ഉണ്ടായത്. എഴുത്തുകാരിയും ടിവി സീരിയല്‍ സംവിധായികയുമായ വിന്റ നന്ദ സുദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലോക് നാഥ് തന്നെ നിരവധി തവണ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു വിന്റ നന്ദയുടെ ഫേസ്ബുക്ക് കുറിപ്പ്. അതിന് ശേഷം താര എന്ന് സൂപ്പര്‍ഹിറ്റ് പരിപാടിയില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ നന്ദ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ടിവി പ്രവര്‍ത്തകരുടെ സംഘടനയിലെ അംഗങ്ങളാണ്. സിനിമാ ടിവി താരങ്ങളുടെ അസോസിയേഷനായ സിന്റയും അലോക് നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം