
ചെന്നൈ: തമിഴ്നാട്ടിലെ പോലീസ് സേനയിലെ ഒരു അംഗത്തിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് അവർ എത്രമാത്രം സ്നേഹവും സംരക്ഷണവും നൽകുന്നുണ്ടെന്നുള്ളതിന് തെളിവായി മാറുകയാണ് അടുത്തിടെ നടന്നൊരു സംഭവം. സിഗ്നൽ തകരാറിലായി വഴിയിൽ കിടന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിക്ക് ചവിട്ടാൻ സ്വന്തം മുതുക് നൽകിയാണ് തമിഴ്നാട് പോലീസ് സേനയിലെ ധനശേഖരന്, മണിക്ഠന് എന്നീ ഉദ്യോഗസ്ഥര്‍ സഹായിച്ചത്.
സംഭവം സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇവർക്ക് നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്. സിഗ്നൽ തകരാറിലായതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്. തുടർന്ന് യാത്രക്കാരെല്ലാം ഇറങ്ങിയെങ്കിലും ഗർഭിണിയായ ഈ യുവതിക്ക് ഇറങ്ങാൻ സാധിക്കാതെ വരികയായിരുന്നു.
മാത്രമല്ല ചാടിയിറങ്ങിയാൽ അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നതിനു തുല്യമാകുകയും ചെയ്യും. തുടർന്നാണ് ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥർ കുനിഞ്ഞ് നിന്ന് തങ്ങളുടെ മുതുകിൽ ചവിട്ടി നിലത്തിറങ്ങാനുള്ള സൗകര്യം ഈ യുവതിക്കൊരുക്കി നൽകിയത്. യാത്രക്കാരായ മറ്റ് ചില യുവാക്കളും ഈ യുവതിയെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.
ഈ പോലീസുദ്യോഗസ്ഥർക്ക് തമിഴ്നാട് പോലീസ് വകുപ്പ് പ്രശസ്തി പത്രവും പാരിതോഷികവും നൽകി ആഭിനന്ദിച്ചു. മാത്രമല്ല ശശിതരൂർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ ഇവരുടെ ചിത്രമുൾപ്പടെ ട്വീറ്റ് ചെയ്ത് അഭിനന്ദനമറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam