'കേരളത്തിന് അരിയും അവശ്യസാധനങ്ങളും അഞ്ച് കോടി രൂപയും...'

Published : Aug 18, 2018, 06:00 PM ISTUpdated : Sep 10, 2018, 04:27 AM IST
'കേരളത്തിന് അരിയും അവശ്യസാധനങ്ങളും അഞ്ച് കോടി രൂപയും...'

Synopsis

500 ടണ്‍ അരി, 300 ടണ്‍ പാല്‍പ്പൊടി, 1,500 ലിറ്റര്‍ സംസ്‌കരിച്ച പാല്‍, 10,000 ബ്ലാങ്കറ്റുകള്‍, മുണ്ടുകള്‍, ലുങ്കികള്‍ തുടങ്ങിയ സാധനങ്ങള്‍ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് പളനി സ്വാമി അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച 5 കോടിക്ക് പുറമെ, 5 കോടി രൂപ കൂടി നല്‍കാനും തീരുമാനമായി

ചെന്നൈ: പ്രളയ ദുരന്തത്തില്‍ മരവിച്ചുപോയ കേരളത്തിന് കൂടുതല്‍ ആശ്വാസം പകര്‍ന്ന് തമിഴ്‌നാട്. അരിയും പാലുമുള്‍പ്പെടെയുള്ള ഭക്ഷണവും 5 കോടി രൂപയുടെ അധിക സംഭാവനയും നല്‍കുമെന്ന് മുഖ്യമന്ത്രി പളനി സ്വാമി അറിയിച്ചു. 

500 ടണ്‍ അരി, 300 ടണ്‍ പാല്‍പ്പൊടി, 1,500 ലിറ്റര്‍ സംസ്‌കരിച്ച പാല്‍, 10,000 ബ്ലാങ്കറ്റുകള്‍, മുണ്ടുകള്‍, ലുങ്കികള്‍ തുടങ്ങിയ സാധനങ്ങള്‍ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് പളനി സ്വാമി അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച 5 കോടിക്ക് പുറമെ, 5 കോടി രൂപ കൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ നിന്ന് സമാഹരിച്ച അവശ്യ വസ്തുക്കള്‍ ഇപ്പോള്‍ ജില്ലകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
19 കാരിയെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ചായക്കടക്കാരൻ, സംഭവം ബെംഗളൂരുവിൽ