
മുംബൈ: ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ജനാല വഴി ഫ്ലാറ്റിൽ കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ശാന്തകുറുസ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നത്. ഐടി പ്രഫഷണലായ തോജസ് ദുബെ(2)എന്ന യുവാവാണ് ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചത്.
ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ച് ജോലി സ്ഥലത്ത് നിന്നും മുബൈയില്‍ എത്തിയ തേജസ് കൂട്ടുകാരന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് ആറാം നിലയിലുള്ള ഫ്ലാറ്റിന്റെ ജനാല വഴി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ തേജസ് ഫ്ലാറ്റിന്റെ മുമ്പിലെത്തി. തേജസ് കൂട്ടുകാരനെ താഴെ നിർത്തി മുകളിലേക്ക് കയറുകയായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീണു.
വാച്ച് മാനാണ് തേജസിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയില്‍ സോഫ്റ്റ് എന്‍ജിനിയറാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam