ചെരുപ്പിനുള്ള സ്വർണം കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍

By Web TeamFirst Published Dec 2, 2018, 11:55 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളം വഴി ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. എക്സ് റേ മെഷീനിൽ പോലും തെളിയാത്ത വിധമായിരുന്നു 12 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. എക്സ് റേ മെഷീനിൽ പോലും തെളിയാത്ത വിധമായിരുന്നു 12 ലക്ഷം രൂപയുടെ സ്വർണം ചെന്നൈ സ്വദേശി ആസാദ് ഹുസ്സൈൻ കടത്താൻ ശ്രമിച്ചത്. 

ദ്രാവക രൂപത്തിലാക്കിയ സ്വർണം രണ്ടു പൊതികളിലാക്കിയാണ് ചെരുപ്പിനുള്ളിൽ സൂക്ഷിച്ചിരുന്നത്. ഷാർജയിൽ നിന്നുള്ള യാത്രക്കാരനായ ആസാദ് ഹുസൈൻ സ്വർണം കടത്തുമെന്നുള്ള വിവരം കസ്റ്റംസ് ഇൻറലിജൻസിന് ലഭിച്ചിരുന്നു. ദേഹ പരിശോധനയിലും ബാഗുകളുടെ എക്സ് റേ പരിശോധനയിലും ചെരുപ്പിനുള്ളിലുള്ള സ്വ‍ർ‍ണം കണ്ടെത്താനായില്ല.  അത്ര വിദഗ്ധമായിട്ടായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. 

കസ്റ്റംസ് ഇൻറലിജൻസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ചെരുപ്പുകള്‍ പിന്നീട് മുറിച്ച് പരിശോധിച്ചത്. ദ്രാവരൂപത്തിലുള്ള പദാർത്ഥത്തിൽ നിന്നും കസ്റ്റംസ് 360 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 12 ലക്ഷം രൂപ സ്വർണത്തിന് വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷണർ ജെ. ദാസിൻറ നേൃത്വത്തിലാണ് സ്വർ‍ണം പിടികൂടിയത്. 

click me!