ഓടുന്ന കാറിൽ വിഷം നൽകി പെൺകുട്ടിയെ കൂട്ട‌ബലാത്സം​ഗം ചെയ്തു

Published : Sep 27, 2018, 06:38 PM ISTUpdated : Sep 27, 2018, 06:45 PM IST
ഓടുന്ന കാറിൽ വിഷം നൽകി പെൺകുട്ടിയെ കൂട്ട‌ബലാത്സം​ഗം ചെയ്തു

Synopsis

പ്രതികളിലൊരാൾ അവിടെ കാത്തുനിന്നിരുന്നു. മറ്റ് മൂന്നുപേർ കാറിനുള്ളിലായിരുന്നു. നാലുപേരും ചേർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെൺകുട്ടിയെ വലിച്ചു കയറ്റി. നിർബന്ധിച്ച് വിഷം കഴിപ്പിച്ചതിന് ശേഷം കൂട്ടബലാത്സം​ഗത്തിനിരയാക്കി. 

കാൺപൂർ: ഓടുന്ന കാറിൽ ബലമായി വിഷം കഴിപ്പിച്ചതിന് ശേഷം ഇരുപതുകാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ കാൺപൂരിൽ സച്ചണ്ടി ജില്ലയിലാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അമ്പലത്തിൽ നിന്നും സദ്യയുടെ പ്രസാദം വാങ്ങാൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം പോയതായിരുന്നു പെൺകുട്ടി. എന്നാൽ സെപ്റ്റംബർ ഇരുപതാം തീയതി പോയ പെൺകുട്ടി അന്ന് മടങ്ങി വന്നില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല, പിറ്റേന്ന് അബോധാവസ്ഥയിലാണ് വീടിന്റെ പിന്നിൽ നിന്നും പെൺകുട്ടിയെ കണ്ടുകിട്ടുന്നത്. ബോധം നഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം വന്നതിന് ശേഷമാണ് തനിക്കെന്താണ് സംഭവിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോട് വിശദീകരിച്ചത്. 

അമ്പലത്തിലെത്തിയ പെൺകുട്ടിയെ സുഹുത്തുക്കൾ ചേർന്ന് ഒറ്റപ്പെട്ട ഒരു പ്രദേശത്തെയ്ക്ക് കൊണ്ടുപോയി. പ്രതികളിലൊരാൾ അവിടെ കാത്തുനിന്നിരുന്നു. മറ്റ് മൂന്നുപേർ കാറിനുള്ളിലായിരുന്നു. നാലുപേരും ചേർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെൺകുട്ടിയെ വലിച്ചു കയറ്റി. നിർബന്ധിച്ച് വിഷം കഴിപ്പിച്ചതിന് ശേഷം കൂട്ടബലാത്സം​ഗത്തിനിരയാക്കി. 

സംഭവത്തിന് ശേഷം വീടിന് സമീപത്ത് തന്നെ ഇവർ പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതി റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥനായ രവികുമാർ പറഞ്ഞു. മൂന്ന് പേരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു